Breaking News

നടി ആക്രമണ കേസ്; നടി രമ്യാ നമ്ബീശനെയും സഹോദരനയും വിസ്തരിച്ചു…

കൊച്ചിയില്‍ ഓടുന്ന കാറില്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നടി ര​മ്യാ നമ്പീ​ശ​നെ​യും സ​ഹോ​ദ​ര​നെ​യും വി​സ്ത​രി​ച്ചു.പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇരുവരും കോടതിയില്‍ ഹാജരായത്.

വിചാരണ നടക്കുന്ന പ്രത്യേക അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യും കു​ടും​ബ​ത്തെ​യും കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു.

സംവിധായകനുമായ ലാല്‍, ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും കുടുംബത്തെയും നേരത്തേ വിസ്തരിച്ചിരുന്നു.  ലാ​ലി​ന്‍റെ മ​ക​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യാ​യ ന​ടി​യു​ടെ വി​സ്താ​രം നേ​ര​ത്തെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. കേ​സി​ല്‍ സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ന്ന​ട​ക്കം 136 സാ​ക്ഷി​ക​ളെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വി​സ്ത​രി​ക്കു​ന്ന​ത്.

ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ല​ഭി​ച്ച ശേ​ഷം ന​ടി​യു​ടെ ക്രോ​സ് വി​സ്താ​രം ആ​രം​ഭി​ക്കുകയുള്ളൂ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …