Breaking News

ഏറെ സവിശേഷതകള്‍ നിറഞ്ഞ ഒറ്റ രൂപ നോട്ട് വിപണിയിലേക്ക്..!

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ഒറ്റ രൂപ നോട്ട് വിപണിയിലേക്ക്. റിസര്‍വ്വ് ബാങ്കാണ് (ആര്‍‌ബി‌ഐ) നോട്ട് പുറത്ത് ഇറക്കുന്നതെങ്കിലും കാലാകാലങ്ങളിലായി ഒരു രൂപയുടെ നോട്ട് ധനമന്ത്രാലയമാണ് അച്ചടിച്ച്‌ വിതരണത്തിനെത്തിക്കുന്നത്.

നോട്ടില്‍ ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍ എന്നാണ് അച്ചടിച്ചിരിക്കുന്നത്. സാധാരണ മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് അച്ചടിച്ച്‌ പുറത്തിറക്കുന്നത്. 9.7X 6.3 സെന്റീമീറ്ററാണ് പുതിയ ഒരു രൂപ നോട്ടിന്റെ വലുപ്പം.

കൂടാതെ;

  • ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും.
  • ഒരു രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും. 5. ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും.
  • ധാന്യത്തിന്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്‍പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക.
    രാജ്യത്തെ കാര്‍ഷിക മുന്നേറ്റത്തിന്റെ സൂചകമായാണിത്.
  • 15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.
  • വലത്തെ താഴെയായിരിക്കും നമ്ബര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തില്‍
    വര്‍ധനവുണ്ടാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …