Breaking News

വെള്ളം കോരുന്നതിനിടെ മകള്‍ കിണറ്റില്‍ വീണു; രക്ഷിക്കാനായി അച്ഛന്‍ പിറകെ എടുത്തുചാടി; ഒടുവില്‍ ഇരുവര്‍ക്കും രക്ഷയായത്…

കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ ഒമ്പതു വയസ്സുകാരി കാല്‍ തെന്നി തലകീഴായി കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാനായി പിതാവും കിണറ്റിലേക്ക് എടുത്തുചാടി.

കുട്ടിയെ രക്ഷപ്പെടുത്തെങ്കിലും കരയ്ക്ക് കയറാനാവാതെ ഇരുവരും കിണറ്റില്‍ കുടുങ്ങിയിരുന്നു.

പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!!

അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം നടന്നത്. വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കോരവെ ബക്കറ്റ് പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കാല്‍തെന്നി കിണറ്റിലേക്ക് വീണത്.

25 അടി താഴ്ചയുള്ള കിണറ്റില്‍ 15 അടിയിലേറെ വെള്ളമുണ്ടായിരുന്നു. സംഭവം അറിഞ്ഞതോടെ മകളെ രക്ഷിക്കാന്‍ അച്ഛനും കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.

കുട്ടിയെ കൈയ്യിലെടുത്തെങ്കിലും പുറത്തെത്തിക്കാനാവാതെ വന്നതോടെ 10 മിനുട്ടിലേറെ കിണറ്റില്‍ കുടുങ്ങി. ഒടുവില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റില്‍ ഇറങ്ങിയാണ് ഇരുവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …