Breaking News

ആകര്‍ഷണീയമായ വിലയില്‍ റിയല്‍മിയുടെ പുതിയ ഫോണ്‍ സി3 ഇന്ത്യന്‍ വിപണിയില്‍ ; പ്രത്യേകതകള്‍ എന്തെല്ലാം..

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സി3 ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്‌ഡി + ഡിസ്‌പ്ലേ, വാട്ടര്‍ ഡ്രോപ്പ് നോച്ച്‌, 4 ജിബി റാം

എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയല്‍മി സി 3 അവതരിപ്പിച്ചിരിക്കുന്നത്.

ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവ വഴി ഫോണ്‍ സ്വന്തമാക്കാന സാധിക്കും. ഒക്റ്റാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. റിയല്‍മി സി 3 ഇന്ത്യയില്‍ അവതരിപ്പിച്ചത് 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 6,999 രൂപ എന്ന വിലയിലാണ്.

4 ജിബി റാം + 64 ജിബി റോം ഉള്ള ടോപ്പ് എന്‍ഡ് വേരിയന്റ് 7,999 രൂപയാണ് വില. കൂടാതെ 12 എംപി പ്രൈമറി ക്യാമറ + 2 എംപി ഡെപ്ത് സെന്‍സറും എല്‍ഇഡി

ഫ്‌ലാഷും സംയോജിപ്പിച്ച ഡ്യൂവല്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്ഫോണിന്റെ പിന്‍വശത്ത് നല്‍കിയിരിക്കുന്നത്.

മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 എംപി ക്യാമറ സെന്‍സറാണ് നല്‍കിയിരിക്കുന്നത്.

10W ചാര്‍ജിംഗ് പിന്തുണയുള്ള 5,000 mAh നോണ്‍- റിമൂവബിള്‍ ബാറ്ററി കമ്പനി വാഗ്ദാനം ചെയ്യുന്നു. ബ്ലേസിംഗ് റെഡ്, ഫ്രോസണ്‍ ബ്ലൂ കളര്‍ വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …