സംസ്ഥാനത്തെ സ്വര്‍ണ വില കുതിച്ചു കയറുന്നു. ദിനംപ്രതിയാണ് സ്വര്‍ണ്ണത്തിനു വില കൂടിക്കൊണ്ടിരിക്കുന്നത്.
ഇന്ന്‍ പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന്‍ പുതിയ റിക്കോര്‍ഡിലെത്തിയിരിക്കുകയാണ്.
പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 3,975 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 1,400 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.