Feb 13, 2026 7:05 PM
Breaking News

‘അന്നാരും എന്റടുത്ത് വന്നില്ല, ധോണി മാത്രമാണ് വന്ന് അത് എന്നോട് പറഞ്ഞത്’; വെളിപ്പെടുത്തലുമായി ബുംറ..!

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല. പരിക്കില്‍ നിന്ന് മോചിതനായ ശേഷം ടീമിലേക്ക് തിരിച്ചേത്തിയ ബുംറയ്ക്ക് ഫോമിലേക്കുയരാനായില്ല.

ഏകദിന പരമ്ബരയിലും ആദ്യ ടെസ്റ്റിലും ബുംറയ്ക്ക് അധികം വിക്കറ്റെടുക്കാനായില്ല. ഇപ്പോഴിതാ, ബുംറ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണി നല്‍കിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ്.

“ആരും എന്റെയടുത്തേക്ക് വന്നിരുന്നില്ല. ആരും ഒന്നും പറഞ്ഞതുമില്ല, എന്നാല്‍, ധോണി എന്റെയരികിലേക്ക് വന്നിട്ട് പറഞ്ഞു. നീ, നീ മാത്രമാവുക. മത്സരം നന്നായി ആസ്വദിക്കുക”.

ആ വാക്കുകളാണ് എന്നെ കൂടുതല്‍ കരുത്താര്‍ജിപ്പിച്ചത്. 2016-ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ബുംറയുടെ അരങ്ങേറ്റ മത്സരം. പത്ത് ഓവറെറിഞ്ഞ ബുംറ ആദ്യ കളിയില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …