കോവിഡ്-19 വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡയല് ടോണിന് പകരം കൊറോണ വൈറസ്
ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കുകയാണ് വിവിധ ടെലികോം സേവന ദാതാക്കള്‍ ചെയ്യുന്നത്. കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പുറത്തിറക്കിയിരിക്കുന്ന നിര്‍ദേശങ്ങളാണ് കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ടു മുമ്പ് എല്ലാവരും കേള്‍ക്കുന്നത്. ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്.