Breaking News

വനിതാദിനത്തില്‍ ചരിത്ര സ്​മാരകങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം..!!

ഇന്ത്യന്‍ പുരാവസ്​തു വകുപ്പിന്‍റെ കീഴിലുള്ള സ്​മാരകങ്ങളില്‍​ അന്താരാഷ്​ട്ര വനിത ദിനമായ മാര്‍ച്ച്‌​ എട്ടിന്​​ വനിതകള്‍ക്ക്​ സൗജന്യ പ്രവേശനം നല്‍കുമെന്ന്​ സാംസ്​കാരിക മന്ത്രാലയം ഉത്തരവിറക്കി.

വനിത ദിനത്തില്‍ ത​​ന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സ്​ത്രീകളായിരിക്കും കൈകാര്യം ചെയ്യുകയെന്ന പ്രധാന മന്ത്രിയുടെ ​പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ സാംസ്​കാരിക മന്ത്രാലയത്തിന്‍റെ പ്രഖ്യാപനവും.

‘വനിതദിനം ആഘോഷിക്കുന്നതിന്​ മുമ്പുതന്നെ ഇന്ത്യയില്‍ സ്​ത്രീകളെ ആരാധിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ വനിതകളെ ദൈവീക സങ്കല്‍പ്പങ്ങളായാണ്​ കണക്കാക്കിയിരുന്നത്​.

സാംസ്​കാരിക വകുപ്പിന്‍റെ തീരുമാനം മികച്ച തുടക്കമായിരിക്കും.’ -​ മന്ത്രി പ്രഹ്​ളാദ്​ പ​ട്ടേല്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …