കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.
രോഗലക്ഷണമില്ലെങ്കിലും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ പോകാന്‍ മുരളീധരന് സ്വയം തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ തലേദിവസമാണ് മുരളീധരന് ശ്രീചിത്ര സന്ദര്‍ശിച്ചത്.
തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പഠനത്തിനായി സ്പെയിനില്‍ പോയി തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം.
സ്പെയിനില്‍ നിന്നു തിരിച്ചു കേരളത്തിലെത്തിയത് ഈമാസം ഒന്നാം തീയതിയായിരുന്നു. രോഗല ക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാലും സ്പെയിനില്‍ ഇക്കാലയളവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാതിരുന്നതിനാലും രണ്ടു മുതല്‍ ഡോക്ടര്‍ ശ്രീചിത്രയില്‍ ജോലിക്കെത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു.