Breaking News

ഇന്ന് മാത്രം സൗജന്യ റേഷന്‍ വാങ്ങിയത് 14.5 ലക്ഷം പേര്‍ ; തൂക്കം കുറയ്ക്കരുതെന്നു മുഖ്യമന്ത്രി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി…

സംസ്ഥാനത്ത് ഇന്ന് 14.5 ലക്ഷം പേര്‍ സൗജന്യ റേഷന്‍ വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മെട്രിക്ക് ടണ്‍ അരി സൗജന്യമായി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയിലാണ് ആദ്യദിനം റേഷന്‍ വിതരണം നടന്നത്‌.

വാങ്ങാനെത്തിയവര്‍ ശാരീരിക അകലം പാലിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടാകരുതെന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. അത്തരത്തില്‍ ചില പരാതികള്‍ ഉയരുന്നുണ്ട്.

അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ചരക്കുഗതാഗതം സുഗമമായ രീതിയിയിലാണ് നടക്കുന്നത്. ഇന്ന് രണ്ടായിരത്തോളം ലോറികള്‍ എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …