Breaking News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും. 06 -04 -2020 മുതല്‍ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 06-04 -2020 മുതല്‍ 07-04-2020 വരെയാണ്

തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളത്. ഈ പശ്ചാത്തലത്തില്‍, മത്സ്യത്തൊഴിലാളികള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …