സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി അന്തർ ജില്ലാ ബസ് സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അധിക നിരക്ക് ഈടാക്കിയായിരിക്കും അന്തർ ജില്ലാ സർവീസുകൾ നടത്തുക. ബസ്സുകളിൽ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാൽ, അന്തർ സംസ്ഥാന ബസ് സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ തീരുമാനമായിട്ടില്ല.
ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ…
ജൂൺ എട്ടിന് ഹോട്ടലുകൾ തുറക്കുമ്ബോൾ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം, ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നാലാംഘട്ട ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ തന്നെ അന്തർ ജില്ലാ യാത്രകൾ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ, അന്തർ ജില്ലാ യാത്രകൾ ജില്ലകൾക്കുള്ളിൽ
മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം.