ക്വാറന്റൈനില്‍ കൂടുതല്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിവാഹത്തിനെത്തുന്ന വധുവരന്മാര്ക്ക് ക്വാറന്റൈന് വേണ്ട എന്നാണു പുതിയ തീരുമാനം. ഇവരോടൊപ്പമുള്ള അഞ്ച് പേര്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമില്ല.
ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്…
ഏഴ് ദിവസം വരെ ഇവര്‍ക്ക് സംസ്ഥാനത്ത് താമസിക്കാം. അതേസമയം ഇവര്‍ മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം. ഇവര്‍ വിവാഹാവശ്യത്തിന് എത്തുന്നതിന് മുന്‍പായി വിവാഹക്കുറി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടാതാണ്.
വിവാഹചടങ്ങുകളില്‍ അല്ലാതെ മറ്റൊരു ചടങ്ങുകളിലും ഇവര്‍ യാതൊരുവശാലും പങ്കെടുക്കാന്‍ പാടില്ലെന്നുമാണ് നിര്‍ദേശം. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക്
നേരത്തെ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ബിസിനസ്, വ്യാപാര, ചികിത്സാ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് ഇളവുകള്‍ നേരത്തേ അനുവദിച്ചിരുന്നത്. നിലവില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.