മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംഘടനയില്‍ നിന്നു രാജിവച്ച സംവിധായക വിധു വിന്‍സെന്റ്. സംഘടനയില്‍ ഇരട്ടത്താപ്പും വരേണ്യനിലപാടുകളും ഉണ്ടെന്ന് ആരോപിച്ചാണ് വിധു വിന്‍സെന്റ്
കുറച്ചു ദിവസം മുമ്പ് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തുവിട്ടു. ഇനി കൂടുതല്‍ അപമാനിതയാകാനും തകരാനുമില്ലെന്ന് രാജിക്കത്തില്‍ വിധു പറയുന്നു.
സംഘടനയുടെ നേതൃപദവിയിലുള്ള ഡബ്ലിയുസിസിയിലെ റിമ കല്ലിങ്കല്‍, പാര്‍വതി, ദീദി എന്നിവരേയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ദിലീപിനോട് അടുപ്പമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാവില്ല.
ബി.ഉണ്ണികൃഷ്ണന്‍ തന്റെ സിനിമ നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് എല്ലാം കാരണം. പാര്‍വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിനെ ചോദ്യം ചെയ്യാതിരുന്നതെന്തെന്നും വിധു ചോദിക്കുന്നു. ആക്രമിക്കപ്പെട്ട
നമ്മുടെ സുഹൃത്തിന്റെ കാര്യത്തില്‍ മാത്രം നിലപാട് ഉറക്കെ പറയുകയും നിര്‍മ്മാതാവിനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അടക്കമുള്ള മറ്റ് സ്ത്രീകളുടെ കാര്യത്തില്‍ ‘ഇതുവരെ മതി ഇടപെടലുകള്‍
‘എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുല്യനീതിയെ കുറിച്ച് പറയുന്ന സംഘടനക്ക് ചേര്‍ന്നതല്ല. അത്തരം ഇരട്ടത്താപ്പുകളുടെ വലിയ കെട്ടുതന്നെ ഉണ്ട്. അത് തത്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം; https://www.facebook.com/vinvidhu/posts/2762868680479407