Breaking News

സമ്പർക്കത്തിലൂടെ കോവിഡ് പടരുന്നു ; നാല് ജില്ലകളിൽ അതീവ ജാഗ്രത; മുന്നറിയിപ്പ്..

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇവിടങ്ങളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്.

ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍,

ആലപ്പുഴ ഐടിബിപി ക്യാമ്ബ്, കണ്ണൂര്‍ സിഐഎസ്‌എഫ്, ഡിഎസ്സി ക്യാമ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …