അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. ബിസിനസുകാരനായ തിരുവല്ല സ്വദേശിയായ ആണ് വരന്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോകളിലൂടെയും, ടെലിവിഷന്‍ പരിപാടികളിലൂടെയും എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു.
ടെലിവിഷന്‍ അവതാരകയായാണ് തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. കഴിഞ്ഞ ഏഴുവര്‍ഷമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കോമഡ് സ്റ്റാര്‍സ് എന്ന പരിപാടിയിലെ അവതാരകയുമാണ്. അസലൊരു നര്‍ത്തകി കൂടിയാണ് മീര. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY