സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയില് ഇന്നും റെഡ് അലേര്‍ട്ടാണ്. എന്നാല്‍ രാവിലെ അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്
ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭം രൂക്ഷമായതിനാല് മത്സ്യതൊഴിലാളികള്‍ കടലില്‍
പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നു. പമ്ബാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള് തുറന്ന് അധികജലം ഒഴുക്കി
വിടുന്നതിന് മുമ്ബായുള്ള രണ്ടാമത്തെ അലര്ട്ടായ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. പമ്ബ, അച്ചന്കോവില്, മീനച്ചില്, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം
കരതൊട്ട് ഒഴുകുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി. വെള്ളം ഉയര്ന്നതോടെ കുട്ടനാട്ടില് കൂടുതല് ദുരിതാശ്വാസ ക്യാമ്ബുകള് തുറന്നു.