Breaking News

പണവും പ്രതാപവും താരമൂല്യവുമാണ് സിനിമയെ ഭരിക്കുന്നത്; താരങ്ങളെ പൂജിക്കാൻ ഞാൻ തയ്യാറല്ല ; സംവിധായകൻ വിനയൻ…

മലയാള സിനിമയെ ഭരിയ്ക്കുന്നത് പണവും പ്രതാപവും താരമൂല്യവുമാണെന്ന് സംവിധായകന്‍ വിനയന്‍. ഏത് ജോലിയിലാണെങ്കിലും വ്യക്തിത്വം കൈവിടാതെ മുന്നോട്ടു പോകണം.

പണവും പ്രശസ്തിയുമാണ് സന്തോഷത്തിന്റെ താക്കോല്‍ എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. പണവും പ്രതാപവും താരമൂല്യവുമാണ് സിനിമയെ ഭരിക്കുന്നത്. താരങ്ങള്‍ക്കു ഓശാന പാടി

നിന്നാലേ വളര്‍ച്ച ഉണ്ടാകൂ എന്നൊരു തോന്നല്‍ സിനിമയില്‍ സജീവമാണ്. താരങ്ങളെ പൂജിക്കാന്‍ തയ്യാറല്ലെന്ന് മുപ്പതു വര്‍ഷത്തെ സിനിമാജീവിതത്തിനിടെ താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റേതായ വഴിയിലാണ് ഞാന്‍ സഞ്ചരിയ്ക്കുന്നത്. ചെറിയ താരങ്ങളെ വെച്ച്‌ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഒരു സൂപ്പര്‍ താരത്തെ വെച്ച്‌ സിനിമ എടുക്കുന്നതിന് സമാനമായ സന്തോഷമാണ് ഒരു പുതുമുഖത്തെ വെച്ച്‌ സിനിമ ചെയ്യുമ്ബോഴും എനിയ്ക്കു ലഭിക്കുന്നത്, വിനയൻ പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …