മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ഘോഷയാത്ര നടക്കുന്നത്.
25 സായുധ പോലീസും 15 ദേവസ്വം ജീവനക്കാരും ഉള്‍പ്പെടെ 35 പേര് മാത്രമാണ് അനുഗമിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു,
മെംബര്‍ -രവി, ജില്ലാ പോലീസ് ചീഫ് എന്നിവര്‍ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. ക്ഷേത്രങ്ങളില്‍ മാത്രമേ സ്വീകരണം ഒരുക്കിയിട്ടുള്ളു. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ.
NEWS 22 TRUTH . EQUALITY . FRATERNITY