Breaking News

ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ ? എന്ന ചോദ്യത്തിന് മാസ് മറുപടിയുമായി മോഹന്‍ലാൽ…

‘ദൃശ്യം 2’വിന്റെ റിലീസിന് മുന്നേ ആരാധകരുമായി സംവദിച്ച്‌ മോഹന്‍ലാല്‍. നിരവധി ആരാധകരാണ് ട്വിറ്ററില്‍ മോഹന്‍ലാലിനോട് ചോദിക്കാം എന്ന പരിപാടിയില്‍ പങ്കെടുത്തത്.

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു; ചിത്രത്തിന്റെ പേര്…Read more

എല്ലാവര്‍ക്കും താരം മറുപടി നല്‍കുകയും ചെയ്തിരുന്നു. ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയാണ് താരം നൽകിയത്.

ആദ്യം ദൃശ്യം 2 കാണൂ എന്നിട്ടാകാം ദൃശ്യം 3നെ കുറിച്ച് ചിന്തിക്കാം എന്നാണ് താരം പറഞ്ഞത്. ലാലേട്ട ഇനി എത്ര കുഴി കുത്തേണ്ടി വരും എന്നാണ് ഒരു ആരാധകന്റെ ചോദ്യം. അപ്പം തിന്നാ പോരെ..

കുഴി എണ്ണണോ എന്ന കുസൃതി നിറഞ്ഞ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. ഇന്നുവരെ ചെയ്തതില്‍ വെച്ച്‌ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് എല്ലാം എന്നാണ്

മോഹന്‍ലാല്‍ പറയുന്നത്. ജഗതി ചേട്ടനെ കുറിച്ച്‌ ഒരു വാക്ക് പറയാമോ എന്നാണ് ഒരു ചോദ്യം. ദ കംപ്ലീറ്റ് ആക്ടര്‍ എന്നാണ് മോഹന്‍ലാലിന്റെ മറുപടി.

ശോഭനയുമായി ഭാവിയില്‍ ഒരു ചിത്രം ചെയ്യാന്‍ സാദ്ധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നല്‍കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …