Breaking News

‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…

സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചും തുറന്നുപറഞ്ഞ് മമ്മൂട്ടി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്.

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..Read more

ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് മെ​ഗാസ്റ്റാർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു.

എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ മമ്മൂട്ടിയുടെ പേരും വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്.

സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച്‌ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഞാന്‍ അത് ചെയ്യാത്ത കാര്യമാണ്. അതില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.

‘ഞാന്‍ അത് ചെയ്തിട്ടില്ലല്ലോ അതുകൊണ്ട് എനിക്ക് അതിനേപറ്റി പറയാന്‍ കഴിയില്ല. എനിക്ക് സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. എന്റെ ഏറ്റവും വലിയ രാഷ്ടട്രീയമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. സിനിമ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …