Breaking News

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു…

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച്‌ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാര്‍.

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തി ബിഗ് ബോസാണ് മുന്‍ ഭര്‍ത്താവ് രമേശ് കുമാറിന്റെ മരണവാര്‍ത്ത അറിയിച്ചത്.

പ്രണയബന്ധത്തെ എതിര്‍ത്തു; തലസ്ഥാനത്ത് കലിപൂണ്ട് ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു…Read more

മുന്‍ ഭര്‍ത്താവിന്റെ അന്ത്യ ക‌ര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വീട്ടിലേക്ക് പോകണമോയെന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാല്‍, തങ്ങള്‍ വര്‍ങ്ങള്‍ക്കു മുമ്ബേ വിവാഹ മോചിതരായവരാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഈ സമയത്ത് താന്‍ രമേശിന്റെ വീട്ടിലേക്ക് പോകുന്നത് ഉചിതമാകില്ലെന്നും തന്റെ ആണ്‍മക്കള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

മക്കളോട് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ്‌ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ഇത് അദ്ദേഹം അനുവദിക്കുകയും ചെയ്തു. ഛായാഗ്രാഹകനും സിനിമ നിര്‍മാതാവുമായിരുന്ന രമേശ് കുമാറുമായി 1985ല്‍ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം.

2011ല്‍ ഇരുവരും വേര്‍പിരിയുകയും 2014ല്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു. സച്ചിന്‍, നിധിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഉള്ളത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …