വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ആര് ജയിച്ചാലും
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ എപ്പോഴും ഒന്നര ലക്ഷത്തോളം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടാകാറുളളത്.
എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് നാലര ലക്ഷത്തോളം കളള വോട്ടുകളാണ് വോട്ടര്‍ പട്ടികയിലുളളതെന്നും ചെന്നിത്തല ആരോപിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യണം.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ പ്രവണത അംഗീകരിക്കാനാകില്ല. ഒരു മണ്ഡലത്തില്‍ വോട്ടുളള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്‌ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഒരു വോട്ടര്‍ക്ക് രാജ്യത്ത് ഒരു വോട്ടും ഒരു തിരിച്ചറിയല്‍ കാര്‍ഡും മാത്രമേ ഉണ്ടാകാന്‍ പാടുളളൂവെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ 140 മണ്ഡലങ്ങളിലായി ഒന്നര ലക്ഷത്തോളം കളള വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇതിനെക്കാള്‍ കൂടുതല്‍ ആളുകളുണ്ടാകാം. ഇരിക്കൂറില്‍ 537 പേര്‍ അന്യ മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരാണ്. 711 കളള വോട്ടുകളാണ് അഴീക്കോട് മണ്ഡലത്തില്‍ ചേര്‍ത്തിട്ടുളളത്. ചേര്‍ത്തലയില്‍
1205 വോട്ടര്‍മാരാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്ന് ഇടം നേടിയിരിക്കുന്നത്. കുണ്ടറയില്‍ 387 പേരും ഇടംപിടിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ മണ്ഡലത്തിലേയും കണക്കുകള്‍ തന്റെ കൈയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.