Breaking News

നാടുകാണിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; കൂടെയുള്ള പെൺകുട്ടി ബോധരഹിതയായി കൊക്കയിൽ വീണുകിടന്നത് ഒരു പകലും രാത്രിയും; ദുരൂഹത…

ഇടുക്കി കുളമാവ് നാടുകാണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയെ ബോധരഹിതയായും കണ്ടെത്തി. നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള

പാറക്കെട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയിലും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഗുരുതരപരിക്കുകളോടെ സമീപത്തുനിന്നും കണ്ടെത്തി.

250 അടി ആഴമുള്ള കൊക്കയില്‍ തള്ളിയിട്ട പെണ്‍കുട്ടി കൊക്കയില്‍ വീണുകിടന്നത് ഒരു പകലും രാത്രിയും. വ്യാഴാഴ്ച സ്‌കൂളില്‍ പോകുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിനി വൈകിട്ട് തിരിച്ചുവന്നില്ല.

തുടര്‍ന്ന് രക്ഷിതാക്കള്‍ വൈകിട്ട് കാഞ്ഞാര്‍ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. പാറക്കെട്ടില്‍നിന്ന് താഴെവീണ പെണ്‍കുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച്‌ ഇയാള്‍ ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ ഇത് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല. പരിക്കേറ്റ പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 250 അടി ആഴമുള്ള കൊക്കയിലേക്ക് വീണ പെണ്‍കുട്ടിയെ 26 മണിക്കൂറുകള്‍ക്കു ശേഷമാണ് രക്ഷപ്പെടുത്തിയത്.

മേലുകാവ് സ്വദേശി അലക്‌സിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അലക്സിന്‍റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പാറക്കെട്ടിനു മുകളില്‍ നിന്ന് അലക്‌സ് തന്നെ തള്ളി താഴെയിട്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

250 അടി ആഴമുള്ള കൊക്കയില്‍ വീണ പെണ്‍കുട്ടി ബോധരഹിതയായി. യുവാവ് താഴെയിറങ്ങി പെണ്‍കുട്ടി മരിച്ചെന്നു ഉറപ്പിച്ച ശേഷം സമീപത്തെ മരത്തില്‍ പാന്‍റില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ അലക്‌സ് പെണ്കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും, അലക്സിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്നും അലക്സിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.

നാടുകാണിയില്‍ റോഡരികില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഒരു ബൈക്കും ബാഗും ഇരിക്കുന്ന വിവരം നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് അന്വേഷണം നാടുകാണി പവലിയനിലേക്ക് നീങ്ങിയത്.

തുടര്‍ന്ന് സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അലക്‌സിന്‍റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …