Feb 3, 2026 11:46 PM
Breaking News

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല…

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് എതിരെ മുഖ്യമന്ത്രി ഒരിക്കല്‍ പത്ര സമ്മേളനം നടത്തി.

അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ചെകുത്താന്‍ വേദം ഓതുകയാണെന്ന്. ചെറിയ കോടതി പരാമര്‍ശത്തില്‍ പോലും എത്രയോ യുഡിഎഫ് മന്ത്രിമാര്‍ രാജി വച്ചു പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ലോകായുക്ത നിയമം കൊണ്ടു വന്ന മുന്‍മുഖ്യമന്ത്രി നായനാരുടെ ആത്മാവ് പിണറായി വിജയനോട് ക്ഷമിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നായനാര്‍ ആണ് ലോകായുക്ത നിയമം കൊണ്ടു വന്നത്.

ഈ സര്‍കാര്‍ നിര്‍ദേശിച്ചവരാണ് ലോകായുക്തയിലുള്ള മൂന്ന് പേരും. മുഖ്യമന്ത്രി മന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് എന്ത് ധാര്‍മികതയാണെന്നും ചെന്നിത്തല ചോദിച്ചു. എല്ലാത്തിനെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് കാട്ടുകള്ളന്‍.

രക്ത ദാനം മഹാദാനം എന്ന പോലെ മാര്‍ക് ദാനം മഹാദാനം നടത്തിയ മന്ത്രിയാണ് ജലീല്‍. ജലീലിനെ ഇനിയും സംരക്ഷിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ സംശയിക്കേണ്ടി വരുമെന്നും ലോകായുക്ത വിധിക്ക് എതിരെ ജലീല്‍ കോടതിയെ സമീപിച്ചത് ജനങ്ങള്‍ക്ക് എതിരെയുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …