സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം നടക്കുക.
ജില്ലാ കലക്ടര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്തവര്‍ ഉള്‍പ്പടെ രണ്ടരലക്ഷത്തോളം പേരെ പരിശോധിച്ചേക്കും. ഒപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ സാധ്യതയുണ്ട്. വ്യപനം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ 144 പ്രഖ്യാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം
നിര്‍ദേശം നല്‍കിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍. വാക്സിന്‍ ക്ഷാമം പരിഹരിച്ചതോടെ വാക്സിനേഷനും ദ്രുതഗതിയിലാക്കും.