Breaking News

തൃശൂര്‍ പൂരത്തിനു കൊടിയേറി; പൂരം കാണാന്‍ കാണാൻ ആ​ഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ചെയ്യണം…

തൃശൂര്‍ പൂരത്തിനു കൊടിയേറി. ഇനി പൂര നഗരത്തിന് മേളങ്ങളുടെ വിശേഷങ്ങള്‍. ചരിത്രത്തിലാദ്യമാണ് കൊവിഡ് ഭീതിക്കിടെ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരത്തിനു അനുമതി നല്‍കിയിരിക്കുന്നത്.

പൂരം കാണാന്‍ എത്തുന്നവര്‍ ഏപ്രില്‍ ഇരുപതിന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിവേണം പൂരനഗരിയിലെത്താന്‍. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പൂരപറമ്ബില്‍ എത്താം.

സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലിസുണ്ടാകും.

10 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനമില്ല. ഇത്തവണ പൂരം എക്‌സിബിഷന് പകുതി സ്റ്റാളുകള്‍ മാത്രമായിരിക്കും ഉണ്ടാവുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …