സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,480 രൂപയിലുമാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ച പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.
ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.