Feb 13, 2026 12:24 AM
Breaking News

തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക്…

തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ്

മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പില്‍ മുത്തമിട്ട് റെക്കോര്‍ഡിനൊപ്പമെത്തിയത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി നിരവധി തവണ ടോട്ടന്‍ഹാമിന്റെ പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാല്‍ ആദ്യ പകുതിയില്‍ കാര്‍ഡിന് പകരം

റഫറിയുടെ ശാസനയുമായി രക്ഷപ്പെട്ട പ്രതിരോധ താരം ലപോര്‍ട്ടെയാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. കോച്ച്‌ ഹോസെ മൊറീഞ്ഞോയെ പുറത്താക്കുകയും റിയാന്‍ മേസണ്‍ പകരക്കാരായി

എത്തുകയും ചെയ്ത ടോട്ടന്‍ഹാമിന്റെ ദൗര്‍ബല്യം മുതലെടുത്താണ് സിറ്റി മത്സരത്തില്‍ ആധിപത്യം നേടിയത്. ഓരോ ടീമിന്റെയും 2000 മുതല്‍ 8000 കാണികള്‍ക്ക് പ്രവേശനം നല്‍കിയായിരുന്നു വെംബ്ലിയില്‍ ഫൈനല്‍ നടന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …