Breaking News

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി…

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച്‌ കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച്‌ ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു.

അതേസമയം സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച കോടതി ഇത് വളരെ ഗൗരവകരമായ വിഷയമാണെന്ന് നിരീക്ഷിച്ചു.

ഒരു രോഗിയില്‍ നിന്ന് ഓരോ ദിവസവും രണ്ട് പിപിഇ കിറ്റിന്റെ പണം വരെ വാങ്ങുന്നതായും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തില്‍ ഓരോരുത്തരില്‍ നിന്നും ഓരോ കാരണം പറഞ്ഞ് പണം വാങ്ങരുത്.

സര്‍ക്കാരിന്റെ ഇക്കാര്യത്തിലുളള ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

ഈ വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഒരു നയം കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …