Breaking News

ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തേ; മണ്‍സൂണ്‍ മെയില്‍ എത്തിയേക്കും…

മെയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപപെടുക്കും. 2000ന് ശേഷം മെയ് മാസത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ടില്ല.

എന്നല്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്. മാഡന്‍ ജൂലിയന്‍ ഒസിലേഷന്‍ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു പ്രവാഹം സജീവമായത് മണ്‍സൂണിനെ തുണച്ചു.

കാറ്റിനൊപ്പം മഴമേഘങ്ങളുടേയും സഞ്ചാരം വേഗത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യത ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷനിലൂടെ വരുന്നു. കിഴക്കന്‍

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസവും മണ്‍സൂണ്‍ മഴയ്ക്ക് ഗുണകരമാവുന്ന വായുപ്രവാഹവും എത്തുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …