സംസ്ഥാനത്ത് ഈ മാസം 12 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-_40 കി.മീ വരെ വേഗമുള്ള കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍.
ഇത് മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതി -ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ച വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കും എന്നാണു മുന്നറിയിപ്പ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാതിരിക്കരുത്.