Breaking News

പൈനാപ്പിള്‍ വില താഴുന്നു; ഒരു കിലോയ്ക്ക് വില 18 രൂപ…

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി വി​പ​ണി അ​ട​ച്ചു​പൂ​ട്ട​ലി​ല്‍ എ​ത്തി​യ​തോ​ടെ പൈ​നാ​പ്പി​ള്‍ വി​ല ഇ​ടി​ഞ്ഞു. റ​മ​ദാന്റെ തു​ട​ക്ക​ത്തി​ല്‍ 50 രൂ​പ വ​രെ കു​തി​ച്ചു​യ​ര്‍​ന്ന വി​ല ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടി​ഞ്ഞ് 18 രൂ​പ വ​രെ എ​ത്തി.

പ്ര​ധാ​ന വി​പ​ണി​ക​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് വി​ല​ത്ത​ക​ര്‍​ച്ച​ക്ക്​ കാ​ര​ണം. ഇ​തി​നു പു​റ​മെ തൊ​ഴി​ലാ​ളി​ക്ഷാ​മം കൂ​ടി​യാ​യ​തോ​ടെ പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വി​ല​

യും വി​ല്‍​പ​ന​യും കു​റ​യു​ന്ന​ത് പ​ല ക​ര്‍​ഷ​ക​രെ​യും പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​ക്കാ​തെ തോ​ട്ട​ത്തി​ല്‍​ത​ന്നെ ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ പൈ​നാ​പ്പി​ള്‍ വാ​ങ്ങാ​ന്‍ വാ​ഴ​ക്കു​ളം

മാ​ര്‍​ക്ക​റ്റി​ല്‍ വ്യാ​പാ​രി​ക​ള്‍ എ​ത്തു​ന്നി​ല്ല. ലോ​ക്ഡൗ​ണ്‍​കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് നി​ത്യേ​ന 150 മു​ത​ല്‍ 200 ലോ​ഡ്​ വ​രെ ക​യ​റ്റി​യ​യ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, കോ​വി​ഡി​െന്‍റ ര​ണ്ടാം വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ത് ശ​രാ​ശ​രി 50 ലോ​ഡ്​ മാ​ത്ര​മാ​യി കു​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​മാ​ണ് കോ​വി​ഡ് മൂ​ലം ഈ ​മേ​ഖ​ല​ക്ക്​ സീ​സ​ണ്‍ ന​ഷ്​​ട​മാ​കു​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …