Breaking News

ഡെങ്കിപ്പനി പടരുന്നു ; ഒരാഴ്ചയ്ക്കിടെ 18 രോഗികള്‍, ജാ​ഗ്രതാ നിര്‍ദ്ദേശം…

കോഴിക്കോട് ജില്ലയില്‍ ആശങ്ക ഉയര്‍ത്തി ഡങ്കിപ്പനി പടരുന്നതായ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ 18 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഡെങ്കിപ്പനി വ്യാപനം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. മണിയൂര്‍ പഞ്ചായത്തിലാണ് ‍ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

11 പേര്‍ക്ക് ഇവിടെ രോ​ഗം വന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടമാണ് ഇത്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോ​ഗ്യ വകുപ്പ്

ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ ഫോ​ഗിങ്, ഉറവിട നശീകരണം, മരുന്ന് തളിക്കല്‍ എന്നിവ നടക്കുകയാണ്

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …