കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാന്‍ ഇരുപതിനായിരം രൂപ. ആവശ്യപ്പെട്ടത് കോട്ടയത്തെ ഒരു സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയാണെന്നാണ് റിപ്പോർട്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മൃതദേഹം 11 കിലോ മീറ്റര്‍ മാത്രം ദൂരെയുള്ള മുട്ടമ്ബലം ശ്മശാനത്തില്‍ സംസ്കരിക്കാനാണ് ഇത്രയും ഭീമമായ തുക ഏജന്‍സി ആവശ്യപ്പെട്ടത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
രണ്ട് ദിവസം മുന്‍പ് മരിച്ച തലയോലപ്പറമ്ബ് സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാന്‍ ഇവര്‍ വാങ്ങിയത് 22000 രൂപയാണ്. ചിതാഭസ്മത്തിന് 500 രൂപ വേറെയും വാങ്ങും.
പിപിഇ കിറ്റും പരമാവധി ആയിരം രൂപയും മാത്രമാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ വേണ്ട ചിലവ്. സംഭവത്തില്‍ ജില്ലാ ഭരണം കൂടം ഇടപെട്ടിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY