ജനകീയ മുഖവുമായി വീണാ ജോര്‍ജ് മന്ത്രിസഭയിലേക്കെത്തുമ്ബോള്‍ ആറന്‍മുളക്കും അഭിമാന നിമിഷം. സഭയില്‍ ഉറച്ച ശബ്ദമായി മാറിയ വീണ ജോര്‍ജിന് ദീര്‍ഘ വീക്ഷണം നിറഞ്ഞ പ്രവര്‍ത്തന ശൈലിയാണ്.
ജനപ്രതിനിധിയെന്ന പദവിയ്ക്ക് ശരിയായ അര്‍ത്ഥവും മാനവും നല്‍കിയ നിയമസഭ സാമാജിക. സത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒന്നാം പിണറായി സര്‍ക്കാരിലെ ഉറച്ച ശബ്ദത്തിനുടമ. പ്രളയ കാലഘട്ടം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധി ഘട്ടത്തില്‍
ആറന്‍മുള മണ്ഡലത്തെ സുരക്ഷിതമാക്കിയ ജനപ്രതിനിധി. ഇങ്ങനെ നിരവധി ജനകീയ വിശേഷണങ്ങളുമായാണ് വീണാ ജോര്‍ജ് എത്തുന്നത്. ആദ്യ തവണ 10,000 ത്തിന് മുകളിലെത്തിയ
ഭൂരിപക്ഷം 20,000ത്തിനടുത്തെത്തിച്ചാണ് ആറന്‍മുള വീണ്ടും നേടിയത്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവേശം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് റാങ്ക് തിളക്കത്തോടെ ബിരുദവും ബിഎഡും
നേടി. കൈരളി ടിവി ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ വീണ ജോര്‍ജ് വിവിധ ചാനലുകളിലെ സേവനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
ദ്യശ്യ മാധ്യമ രംഗത്ത് പ്രഥമ വനിതാ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. യുഡിഎഫിന്റെ ഉറച്ച കോട്ടയായ ആറന്‍മുള പിടിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു
വീണയ്ക്ക് ആദ്യം ടിക്കറ്റ് നല്‍കിയതെങ്കില്‍ പ്രവര്‍ത്തന മികവ് അംഗീകരിച്ചാണ് രണ്ടാം തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പ് രംഗത്തിറക്കി നേട്ടം സ്വന്തമാക്കിയത്.