Breaking News

ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യായന വര്‍ഷം തുടങ്ങിയേക്കും…?

ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ സജീവ പരിഗണനയില്‍. കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വിക്ടേഴ്സ്

ചാനല്‍ വഴി ജൂണ്‍ ഒന്നിന് തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച്‌ കൈറ്റ് സമര്‍പ്പിച്ച ശുപാര്‍ശകള്‍കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ

പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ന്‍​​കു​​ട്ടി മു​​തി​​ര്‍​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​​ച്ച​​യി​​ല്‍ ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ തേ​​ടി. ക​​ഴി​​ഞ്ഞ​​വ​​ര്‍​​ഷ​​ത്തെ​ ഡി​​ജി​​റ്റ​​ല്‍/ ഓ​​ണ്‍​​ലൈ​​ന്‍ ക്ലാ​​സു​​ക​​ളു​​ടെ ഫ​​ല​​പ്രാ​​പ്​​​തി വി​​ല​​യി​​രു​​ത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതാനുസരിച്ച്‌ വേണ്ട മാറ്റങ്ങളോടെയാകും ഇത്തവണ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുക. ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ളു​​ടെ ഗു​​ണ​​ഫ​​ലം ല​​ഭി​​ക്കാ​​ത്ത വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ണ്ടെ​​ങ്കി​​ല്‍ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ര്‍​​ദേ​​ശം ന​​ല്‍​​കി.

ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി ക്ലാ​​സു​​ക​​ള്‍ സം​​പ്രേ​​ഷ​​ണം ചെ​​യ്യാ​​ന്‍ കൈ​​റ്റ്​ ഒ​​രു​​ക്കം ആ​​രം​​ഭി​​ച്ചു. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ പ​​ത്ത്, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക്​ വി​​ക്​​​ടേ​​ഴ്​​​സി​​ലെ ക്ലാ​​സി​​ന്​ പു​​റ​​മെ സ്​​​കൂ​​ള്‍​​ത​​ല​​ത്തി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ര്‍

ഒാ​​ണ്‍​​ലൈ​​ന്‍ ക്ലാ​​സ്​ ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ര്‍​​ദേ​​ശ​​വും കൈ​​റ്റ്​ സ​​ര്‍​​ക്കാ​​റി​​ന്​ മു​​ന്നി​​ല്‍ സ​​മ​​ര്‍​​പ്പി​​ച്ചി​​ട്ടു​​ണ്ട്. സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കാന്‍ നിര്‍ദ്ദേശിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9-ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചുമാണ് ക്ലാസ് കയറ്റം നല്‍കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …