വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ബെംഗളൂരുവില്‍ വെച്ചുതന്നെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായാണ് ഇയാളെ വയനാട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ വയനാട്ടില്‍ എത്തിച്ച ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ കോവിഡ് നെഗറ്റീവാണ്.
കഴിഞ്ഞ ദിവസം പത്ത് ബ്ലാക്ക് ഫംഗസ് രോഗികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി.