കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയാണ് 20 ശതമാനം വരെ ആരോഗ്യവകുപ്പ് വര്‍ദ്ധിപ്പിച്ചത്. 1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്‌സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില.
പിപിഇ കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി. 22 രൂപയായിരുന്ന എന്‍-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്. മൂന്ന് ലെയര്‍ മാസ്‌കിന്റെ വില മൂന്നില്‍ നിന്ന് അഞ്ചുരൂപയാക്കി.
ഫേസ് ഷീല്‍ഡിന് 25 രൂപയും ഏപ്രണ്‍ 14 രൂപയുമാണ് പുതിയ വില. 192 രൂപയായിരുന്ന 500 മില്ലി ഹാന്‍ഡ് സാനിറ്റൈസറിന് പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്ക്-118, 100 മില്ലിക്ക് -66 എന്നിങ്ങനെയാവും ഇനി വില.
നേരത്തെ നിശ്ചയിച്ച വിലയില്‍ വില്പന നടത്തിയാല്‍ നഷ്ടമാകുമെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചതിനെ തുടര്‍ന്നാണ് വിലയില്‍ മാറ്റം വരുത്തിയത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും
വില വര്‍ധനവുമാണ് സാമഗ്രികളുടെ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്നും പറയുന്നു. നേരത്തെ കൊവിഡ് സാമഗ്രികള്‍ക്ക് അന്യായമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വില നിയന്ത്രിച്ച് ഉത്തരവ് ഇറക്കിയത്.