Feb 15, 2026 2:16 AM
Breaking News

ബാങ്കുകള്‍ 5 മണിവരെ, വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം : ലോക്ഡൗണ്‍ ഇളവുകളെ കുറിച്ച്‌ കൂടുതലായ് അറിയാം…

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ നീട്ടിയെങ്കിലും അത്യാവശ്യപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിങ് കടകള്‍ക്കും ഈ ദിവസങ്ങളില്‍ തുറക്കാം.

ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കട, സ്വര്‍ണക്കട,

പാദരക്ഷവില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. കള്ളു ഷാപ്പുകള്‍ക്കു കള്ള് പാഴ്സലായി നല്‍കാനും അനുമതി നല്‍കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …