വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക്
വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കുമെന്നും കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവജാത ശിശുക്കള്‍ക്ക് കൊവിഡ്
ബാധിക്കുന്നുണ്ടെന്നും ആവശ്യമായ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാല്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി കൊടുക്കും.
NEWS 22 TRUTH . EQUALITY . FRATERNITY