Breaking News

നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം; ആളെ കണ്ടെത്തി…

തമിഴ്​ നടന്‍ അജിത്തിന്റെ വീട്ടില്‍ ​ബോംബ്​ വെച്ചതായി വ്യാജ സന്ദേശം. മേയ്​ 31ന്​ തമിഴ്​നാട്​ പൊലീസ്​ കണ്‍ട്രോള്‍ റൂമിലേക്കാണ്​ അജ്ഞാത ഫോണ്‍ കോള്‍ വന്നത്​. തൊട്ടുപിന്നാലെ പൊലീസ്​ അജിത്തിന്റെറ വീട്ടിലെത്തി തെരച്ചില്‍

നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന്​ തെളിഞ്ഞു. ​24 മണിക്കൂറിനകം പൊലീസ്​ ഫോണ്‍കോളിന്റെ ഉറവിടം​ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ്​ എന്നയാളാണ്​ ഫോണ്‍ ചെയ്​തതെന്ന്​ പൊലീസ്​ കണ്ടെത്തി.

സൂപ്പര്‍ സ്​റ്റാര്‍ രജനീകാന്തിന്റെറയും വിജയ്​യുടെയും പേരിലും ദിനേഷ്​ കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ ​ഫോണ്‍ കോളുകള്‍ ചെയ്​തിരുന്നതായാണ്​ റിപ്പോര്‍ട്ടുകള്‍. ദിനേഷിന്റെ വീട്ടിലെത്തിയ പൊലീസ്​ മാതാപിതാക്കളെ താക്കീത്​ ചെയ്​തു.

നേരത്തെ ദി​നേഷിന്​ ഫോണ്‍ നല്‍കരുതെന്ന്​ പൊലീസുകാര്‍ മാതാപിതാക്കളെ ഉപ​ദേശിച്ചിരുന്നു. എന്നാല്‍ എങ്ങനെയോ ഫോണ്‍ ദിനേഷ്​ കൈക്കലാക്കുകയായിരുന്നു. ഇത്​ രണ്ടാം തവണയാണ്​

അജിത്തിന്റെ ഉഞ്ചാംപക്കത്തുള്ള വീട്ടില്‍ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം വരുന്നത്​. മരക്കാണം സ്വദേശിയായ ഭുവനേശ്​ ആയിരുന്നു ആദ്യം വ്യാജഫോണ്‍ കോള്‍ ചെയ്​തത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …