Breaking News

ഫേസ്ബുക് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച്‌ അനൂപ് മേനോന്‍…

രണ്ട് ദിവസം മുമ്ബാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന കാര്യം നടനും സംവിധായകനുമായ അനൂപ് മേനോന്‍ അറിയിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്നായിരുന്നു വിവരം.

ഇപ്പോഴിതാ തന്റെ അക്കൗണ്ട് തിരികെ ലഭിച്ചുവെന്ന് അറിയിക്കുകയാണ് താരം. പേജ് വീണ്ടെടുക്കാന്‍ സഹായിച്ച എ‌ഡി‌ജി‌പി മനോജ് അബ്രഹാം, അടക്കം ഉള്ളവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ്

എന്റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ശ്രീ. ഷെഫീന്‍ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതര്‍, സൈബര്‍ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവര്‍ക്ക് നന്ദി. കഴിഞ്ഞ ആറ് മാസത്തോളമുള്ള പേജിലെ പോസ്റ്റുകള്‍ എല്ലാം ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്തു.
നാല് ലക്ഷത്തോളമുള്ള എന്റെ ഫോളോവേഴ്സും നഷ്ട്ടമായി. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം പതിനൊന്ന് ലക്ഷമായി കുറഞ്ഞു. സൈബര്‍ ഡോമിന്റെയും ഫേസ്ബുക് വിദഗ്ധരുടെയും നിര്‍ദ്ദേശപ്രകാരം സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഹാക്കിങ് ഇപ്പോള്‍ വ്യാപകമായതിനാല്‍ എല്ലാവരുടെയും ഫോണുകളില്‍ പ്രാമാണ്യ നടപടിക്രമങ്ങള്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നടപടിക്രമങ്ങള്‍ ശരിയായ
രീതിയില്‍ ആണോ എന്ന് പരിശോധിക്കുവാനായി ഉടന്‍ തന്നെ ലൈവില്‍ എത്തുന്നതായിരിക്കും. ഹാക്കര്‍മാര്‍ അപ്ലോഡ് ചെയ്ത തമാശ പോസ്റ്റുകള്‍ സഹിച്ചതിന് നന്ദി. ഒരുപാട് സ്നേഹം..വീണ്ടും കാണാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …