കുവൈത്തില്‍ സ്വദേശി പൗരന്റെ വസതിയില്‍ തീപിടുത്തം. ഫിര്‍ദൗസ് ഏരിയയിലെ സ്വദേശിയുടെ വീട്ടിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. ഈ സമയത്ത് വീടിനകത്ത് കുടുങ്ങിയ എട്ടു
കുട്ടികളുള്‍പ്പെടെ 16 പേരെ സാഹസികമായി രക്ഷപ്പെടുത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ താഴത്തെ നിലയിലാണ് തീ പടര്‍ന്നത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ
അര്‍ദിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലെ അഗ്നിശമനസേന അംഗങ്ങള്‍ വീട്ടില്‍ കുടുങ്ങിയ 16 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. തീ പടരുന്നതിന് മുമ്ബ് തന്നെ നിയന്ത്രണവിധേയമാക്കി.
അതെസമയം വീടിനകത്തെ സാധനങ്ങള്‍ കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്
NEWS 22 TRUTH . EQUALITY . FRATERNITY