Breaking News

ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു…

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ, സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ച്‌ അധികൃതര്‍.

മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവും കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവുമാണ് പിന്‍വലിച്ചത്. ഉത്തരവുകള്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ തുറമുഖ ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തു. മെയ് 28നും ജൂണ്‍ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍

തുറമുഖ മാനേജിംഗ് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ പ്രഖ്യാപിച്ചത്. ഇതനുസരിച്ച്‌ കപ്പലുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവല്‍ രണ്ടാക്കി ഉയര്‍ത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തരവുകള്‍ പിന്‍വലിച്ചതോടെ സെക്യൂരിറ്റി ലെവല്‍ വണ്‍ അനുസരിച്ചുള്ള സുരക്ഷ തുടരും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …