Breaking News

വിസ്മയയുടെ മരണം; കുറ്റവാളികള്‍കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി; കേസന്വേഷണത്തിന്റെ മേല്‍നോട്ടം ഐ ജി ഹര്‍ഷിത അത്തല്ലൂരിക്ക്…

കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഐ ജി ചൊവ്വാഴ്ച നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ്

മേധാവി അറിയിച്ചു. അവസാനവര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥിനിയും അസി. മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ പോരുവഴി അമ്ബലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തില്‍ എസ് കിരണ്‍കുമാറിന്റെ ഭാര്യയുമായ

വിസ്മയയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിരണിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോടു ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭര്‍തൃവീട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് കിരണും വിസമയയും വിവാഹിതരായത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …