Breaking News

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് മുതൽ; വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം…

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം. രാത്രി 9.30നാണ് മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും നേര്‍ക്കുനേര്‍ നേരിടുക.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ തോറ്റിട്ടും അവസാന പതിനാറിലെത്തിയ ടീമാണ് ഡെന്‍മാര്‍ക്ക്. അവസാന മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് തകര്‍ത്തത് ഡെന്‍മാര്‍ക്കിന് തുണയായി.

ഗ്രൂപ്പ് എയില്‍ ഒരോ ജയവും സമനിലയും നേടിയാണ് വെയ്ല്‍സ് എത്തുകയും ചെയ്യും. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സന് പകരംവയ്ക്കാന്‍ ആളില്ല ഡെന്‍മാര്‍ക്കിന്. ജീവന്‍മരണ പോരാട്ടത്തില്‍ കോച്ച്‌ കാസ്പറിനെ ആശങ്കയിലാക്കുന്നതും

ഇത് തന്നെയാണ്. അവസാനമത്സരത്തില്‍ റഷ്യയെ തകര്‍ത്ത പോരാട്ട വീര്യം ആരാധകരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. റഷ്യയെ തകര്‍ത്ത ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

അവസാന മത്സരത്തില്‍ ഇറ്റലിയോട് തോറ്റെങ്കിലും സാഹചര്യത്തിനൊത്ത് ഉയരാന്‍ തന്റെ നിരയ്ക്കാകുമെന്നാണ് വെയില്‍സ് കോച്ച്‌ റോബ് പേജ് ഇപ്പോള്‍ കരുതുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …