വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കേസ് അട്ടിമറിക്കാനാണ് സിപിഎം എംഎല്‍എ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ മഹിളാമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും രാജ്യത്ത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപെടാതെ പോവുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളമെന്നും അദ്ദേഹം ആരോപണം ഉയര്‍ത്തുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY