Breaking News

ഓണ്‍ലൈനായി പണമടച്ച്‌ മദ്യം വാങ്ങാം: പുതിയ സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്‌കോ…

ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന് പുറമെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്‌കോ. ഓണ്‍ലൈനായി പണം അടച്ച്‌ മദ്യം വാങ്ങാനുളള സംവിധാനം ഒരുക്കാനാണ് ബെവ്‌കോ പദ്ധതിയിടുന്നത്.

ഓണത്തിന് മുന്‍പ് ഇത് പ്രാബല്യത്തില്‍ വരുത്താനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. ഓണത്തിന് മദ്യശാലകളില്‍ ഉണ്ടാകാനിടയുളള തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും പ്രത്യേക കൗണ്ടറും

ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം ഒഴിവാക്കാനായി സര്‍ക്കാര്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ബെവ്കോയുടെ സൈറ്റില്‍ കയറി ആളുകള്‍ക്ക് പണമടയ്ക്കാനും ഇവിടെ നിന്നും ലഭിക്കുന്ന രസീതുമായി ഔട്ട്ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങാവുന്ന രീതിയുമാണ് പരീക്ഷിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …