Breaking News

ഇന്ന് എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം.

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ അതുല്യ വ്യക്തിത്വമാണ് എം ടി വാസുദേവന്‍ നായര്‍.

മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെയും വൈകാരികമായ ഭാവങ്ങളെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാനും സ്വയം തിരിച്ചറിയാനും കഴിയുന്ന വിധത്തില്‍ ലളിതമായ ഭാഷയിലേക്ക് പകര്‍ത്തി ആവിഷ്കരിക്കുന്നതില്‍ എം ടിയ്ക്കുള്ള വൈഭവം സമാനതകളില്ലാത്തതാണ്.

ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്ബ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞ എം ടി പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിനിമാരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവോടെ മലയാള സിനിമയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.

കലാരംഗത്തും ചലച്ചിത്ര മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ അത്രമേല്‍ അമൂല്യമാണ്. കേരളക്കര ലോകത്തിന് സമ്മാനിച്ച അസാമാന്യ പ്രതിഭാശാലികളില്‍ ഒരാളായ എം ടി വാസുദേവന്‍ നായര്‍ക്ക് 89 വയസ് പൂർത്തിയാകുന്നു .

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …